Lectionary

Judges 5: 1-12
  • 1 ) Then sang Deborah and Barak the son of Abinoam on that day, saying,

  • 2 ) Praise all of you the LORD for the avenging of Israel, when the people willingly offered themselves.

  • 3 ) Hear, O all of you kings, give ear, O all of you princes, I, even I, will sing unto the LORD, I will sing praise to the LORD God of Israel.

  • 4 ) LORD, when you went out of Seir, when you marched out of the field of Edom, the earth trembled, and the heavens dropped, the clouds also dropped water.

  • 5 ) The mountains melted from before the LORD, even that Sinai from before the LORD God of Israel.

  • 6 ) In the days of Shamgar the son of Anath, in the days of Jael, the highways were unoccupied, and the travellers walked through byways.

  • 7 ) The inhabitants of the villages ceased, they ceased in Israel, until that I Deborah arose, that I arose a mother in Israel.

  • 8 ) They chose new gods, then was war in the gates: was there a shield or spear seen among forty thousand in Israel?

  • 9 ) My heart is toward the governors of Israel, that offered themselves willingly among the people. Bless all of you the LORD.

  • 10 ) Speak, all of you that ride on white asses, all of you that sit in judgment, and walk by the way.

  • 11 ) They that are delivered from the noise of archers in the places of drawing water, there shall they rehearse the righteous acts of the LORD, even the righteous acts toward the inhabitants of his villages in Israel: then shall the people of the LORD go down to the gates.

  • 12 ) Awake, awake, Deborah: awake, awake, utter a song: arise, Barak, and lead your captivity captive, you son of Abinoam.

Judges 5: 1-12
  • 1 ) അന്നു ദെബോരയും അബീനോവാമിന്റെ മകനായ ബാരാക്കും പാട്ടുപാടിയതു എന്തെന്നാൽ:

  • 2 ) നായകന്മാർ യിസ്രായേലിനെ നയിച്ചതിന്നും ജനം സ്വമേധയാ സേവിച്ചതിന്നും യഹോവയെ വാഴ്ത്തുവിൻ.

  • 3 ) രാജാക്കന്മാരേ, കേൾപ്പിൻ, പ്രഭുക്കന്മാരേ, ചെവിതരുവിൻ, ഞാൻ പാടും യഹോവെക്കു ഞാൻ പാടും, യിസ്രായേലിൻ ദൈവമായ യഹോവെക്കു കീർത്തനം ചെയ്യും.

  • 4 ) യഹോവേ, നീ സേയീരിൽനിന്നു പുറപ്പെടുകയിൽ, ഏദോമ്യദേശത്തുകൂടി നീ നടകൊൾകയിൽ, ഭൂമി കുലുങ്ങി, ആകാശം പൊഴിഞ്ഞു, മേഘങ്ങൾ വെള്ളം ചൊരിഞ്ഞു,

  • 5 ) യഹോവാസന്നിധിയിൽ മലകൾ കുലുങ്ങി, യിസ്രായേലിൻ ദൈവമായ യഹോവെക്കു മുമ്പിൽ ആ സീനായി തന്നേ.

  • 6 ) അനാത്തിൻ പുത്രനാം ശംഗരിൻ നാളിലും, യായേലിൻ കാലത്തും പാതകൾ ശൂന്യമായി. വഴിപോക്കർ വളഞ്ഞ വഴികളിൽ നടന്നു.

  • 7 ) ദെബോരയായ ഞാൻ എഴുന്നേല്ക്കുംവരെ, യിസ്രായേലിൽ മാതാവായെഴുന്നേല്ക്കുംവരെ നായകന്മാർ യിസ്രായേലിൽ അശേഷം അറ്റുപോയിരുന്നു.

  • 8 ) അവർ നൂതനദേവന്മാരെ വരിച്ചു, ഗോപുരദ്വാരത്തിങ്കൽ യുദ്ധംഭവിച്ചു. യിസ്രായേലിന്റെ നാല്പതിനായിരത്തിൻ മദ്ധ്യേ പരിചയും കുന്തവും കണ്ടതേയില്ല.

  • 9 ) എന്റെ ഹൃദയം യിസ്രായേൽനായകന്മാരോടു പറ്റുന്നു, ജനത്തിലെ സ്വമേധാസേവകരേ, യഹോവയെ വാഴ്ത്തുവിൻ.

  • 10 ) വെള്ളക്കഴുതപ്പുറത്തു കയറുന്നവരേ, പരവതാനികളിൽ ഇരിക്കുന്നവരേ, കാൽനടയായി പോകുന്നവരേ, വർണ്ണിപ്പിൻ!

  • 11 ) വില്ലാളികളുടെ ഞാണൊലിയോടകലേ നീർപ്പാത്തിക്കിടയിൽ അവിടെ അവർ യഹോവയുടെ നീതികളെ യിസ്രായേലിലെ ഭരണനീതികളെ കഥിക്കും. യഹോവയുടെ ജനം അന്നു ഗോപുരദ്വാരത്തിങ്കൽ ചെന്നു.

  • 12 ) ഉണരുക, ഉണരുക, ദെബോരയേ, ഉണരുക, ഉണർന്നു, പാട്ടുപാടുക. എഴുന്നേൽക്ക, ബാരാക്കേ, അബീനോവാമാത്മജാ. നിന്റെ ബദ്ധന്മാരെ പിടിച്ചുകൊണ്ടുപോക.