Lectionary

James 1: 1-8
  • 1 ) James, a servant of God and of the Lord Jesus Christ, to the twelve tribes which are scattered abroad, greeting.

  • 2 ) My brethren, count it all joy when all of you fall into divers temptations,

  • 3 ) Knowing this, that the trying of your faith works patience.

  • 4 ) But let patience have her perfect work, that all of you may be perfect and entire, lacking nothing.

  • 5 ) If any of you lack wisdom, let him ask of God, that gives to all men liberally, and reproaches not, and it shall be given him.

  • 6 ) But let him ask in faith, nothing wavering. For he that wavers is like a wave of the sea driven with the wind and tossed.

  • 7 ) For let not that man think that he shall receive any thing of the Lord.

  • 8 ) A double minded man is unstable in all his ways.

James 1: 1-8
  • 1 ) ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ് എഴുതുന്നതു: ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾക്കും വന്ദനം.

  • 2 ) എന്റെ സഹോദരന്മാരേ, നിങ്ങൾ വിവിധപരീക്ഷകളിൽ അകപ്പെടുമ്പോൾ

  • 3 ) നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ.

  • 4 ) എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും ആകേണ്ടതിന്നു സ്ഥിരതെക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ.

  • 5 ) നിങ്ങളിൽ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ, അപ്പോൾ അവന്നു ലഭിക്കും.

  • 6 ) എന്നാൽ അവൻ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം: സംശയിക്കുന്നവൻ കാറ്റടിച്ചു അലയുന്ന കടൽത്തിരെക്കു സമൻ.

  • 7 ) ഇങ്ങനെയുള്ള മനുഷ്യൻ കർത്താവിങ്കൽനിന്നു വല്ലതും ലഭിക്കും എന്നു നിരൂപിക്കരുതു.

  • 8 ) ഇരുമനസ്സുള്ള മനുഷ്യൻ തന്റെ വഴികളിൽ ഒക്കെയും അസ്ഥിരൻ ആകുന്നു.